Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

നല്ല ശിവനാണെങ്കിൽ പാപി കത്തിക്കരിഞ്ഞ് പോകും, ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ: വി ഡി സതീശൻ

കൊച്ചി: ഇ പി ജയരാജൻ – പ്രകാശ് ജാവദേക്കർ വിഷയത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുകയാണ്. സിപിഐഎമ്മും ബിജെപിയും തമ്മിലുളള മറനീക്കി പുറത്തു വന്നിരിക്കുകയാണ്. പ്രതിപക്ഷം നേരത്തെ പറഞ്ഞ കാര്യങ്ങൾ അടിവരയിടുകയാണെന്നും വി ഡി സതീശൻ പ്രതികരിച്ചു.വി എസ് അച്യുതാനന്ദന്റെ കാലം മുതൽ സിപിഎം നേതാക്കൾക്ക് ദല്ലാള്‍ നന്ദകുമാറുമായി ബന്ധമുണ്ട്. ജാവദേക്കാറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. മുഖ്യമന്ത്രി എന്തിനാണ് ബിജെപി നേതാവ് മാത്രമായ ജാവദേക്കറെ കണ്ടത് എന്ന് വി ഡി സതീശൻ ചോദിച്ചു.

നല്ല ശിവന്റെ കൂടെയാണ് പാപി കൂടിയതെങ്കിൽ പാപി കത്തിയെരിഞ്ഞു പോകും. പക്ഷേ ഇത് ഡ്യൂപ്ലിക്കേറ്റ് ശിവനാണ്. ഇ പി ജയരാജനെ ഇപ്പോൾ വെറുക്കപ്പെട്ടവനാക്കി മാറ്റിയെന്ന് വി ഡി സതീശൻ ആരോപിച്ചു. ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നണി തോൽക്കുമ്പോൾ ഇ പി ജയരാജൻ അതിന്റെ ഉത്തരവാദിയാകും. ഇ പി ജയരാജൻ ബലിയാടാകുമെന്നും വി ഡി സതീശൻ പറഞ്ഞു.അതേസമയം ഇ പി ജയരാജന്‍ ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍, തന്റെ കൂട്ടുകെട്ടില്‍ ജാഗ്രത പുലര്‍ത്താന്‍ ജയരാജന്‍ ശ്രദ്ധിക്കണമെന്നും പിണറായി പറഞ്ഞു. ഒരുപാട് സുഹൃദ് ബന്ധമുള്ളയാളാണ് ജയരാജന്‍. ഇത്തരം സൗഹൃദങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. ദല്ലാള്‍ നന്ദകുമാറുമായുള്ള ജയരാജന്റെ സൗഹൃദത്തെ സൂചിപ്പിച്ചാണ് പിണറായി പരാമര്‍ശം നടത്തിയത്. ശിവന്‍ പാപിക്കൊപ്പം ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്നും പിണറായി പറഞ്ഞു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...