Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ജനറൽ കോച്ചുകളിലെ യാത്രക്കാർക്കായി 20 രൂപയ്ക്ക് ഉച്ചഭക്ഷണം: പ്ലാറ്റ്‌ഫോമിൽ ഇനി കൗണ്ടറുകൾ ഒരുക്കാൻ റെയിൽവേ

കൊച്ചി: ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്കായി പ്ലാറ്റ്‌ഫോമിൽ ഭക്ഷണമൊരുക്കാൻ ഇന്ത്യൻ റെയിൽവേ. 20 രൂപ, 50 രൂപ എന്നിങ്ങനെ രണ്ടുനിരക്കിലുള്ള ഉച്ചഭക്ഷണമാണ് ഒരുക്കാൻ തയാറെടുക്കുന്നത്. ഐ.ആർസി.ടി.സി.യുമായി ചേർന്നാണ് കൗണ്ടറുകളുടെ പ്രവർത്തനം.

പൂരിയും ബാജിയുമുള്ള ജനതാ ഖാനയ്ക്ക് 20 രൂപയാണ്. ലെമൺ റൈസിനും തൈർസാദത്തിനും ഇതേ വിലതന്നെ. വെജിറ്റേറിയൻ ഉൗണിന് 50 രൂപയാണ് നിരക്ക്. സ്റ്റോക്കുണ്ടെങ്കിൽ മസാലദോശയും ഇൗ നിരക്കിൽ കിട്ടും. 200 എം.എൽ. കുടിവെള്ളവും കിട്ടും. വില മൂന്നു രൂപ.

തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, നാഗർകോവിൽ, എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ, വർക്കല, ആലപ്പുഴ, കോട്ടയം, ആലുവാ, തൃശ്ശൂർ എന്നിവിടങ്ങളിൽ കൗണ്ടർ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.ജനറൽ കോച്ചുകൾ വന്നുനിൽക്കുന്ന സ്ഥലത്താണ് കൗണ്ടറുകൾ ഒരുക്കുന്നത്. വെസ്റ്റേൺ റെയിൽവേ 150 കൗണ്ടറുകൾ 50 സ്റ്റേഷനുകളിൽ ഇതിനകം ഒരുക്കി. രാജ്യത്തെ പ്രധാനപ്പെട്ട 100 സ്റ്റേഷനുകളിലാണ് ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...