‘സല്യൂട്ട്’ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വിൽ റിലീസ് ചെയ്യും. ഒരുപാട് നാളുകളായി ദുല്‍ഖർ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് സല്യൂട്ട്. മുംബൈ പൊലീസിന് ശേഷം റോഷന് ആന്‍ഡ്രൂസ് പൊലീസ് കഥയില്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അരവിന്ദ് കരുണാകരന് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്.
ചിത്രം ഒടിടി റിലീസ് ആണെന്ന കാര്യം ദുൽഖർ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. എന്നായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക എന്നത് വ്യക്തമല്ല.
You must be logged in to post a comment Login