സൂര്യ നായകനാ സൂററൈ പോട്ര്. സിനിമ റിലീസായി രണ്ട് വർഷം കഴിഞ്ഞ അവസരത്തിൽ ഒരു രംഗം വൈറലാവുകയാണ്. ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട സംഘട്ടനരംഗമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
സിനിമയുടെ ഹിന്ദി ഡബ്ബിങ് ഒരു ചാനലിൽ ഈയിടെ പ്രദർശിപ്പിച്ചിരുന്നു. ഈ പതിപ്പിലാണ് സംഘട്ടനരംഗമുള്ളത്. ഇത് ആരോ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു. നായികയായ അപർണ ബാലമുരളിയുടെ കഥാപാത്രം നടത്തുന്ന ബേക്കറിയിൽ കയറി അതിക്രമം നടത്താൻ ശ്രമിക്കുന്ന സംഘത്തെ നായകൻ വന്ന് തുരത്തുന്നതാണ് വീഡിയോയിലുള്ളത്. സംഘട്ടനസംവിധായകരായി ഗ്രെഗ് പവൽ, വിക്കി എന്നിവരുടെ പേര് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും സിനിമയിൽ സംഘട്ടനരംഗങ്ങളുണ്ടായിരുന്നില്ല.
You must be logged in to post a comment Login