പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും വിവാഹ വാര്‍ഷികത്തിന് മകള്‍ നല്കിയ ഒരു സമ്മാനത്തെക്കുറിച്ച് പറയുകയാണ് സുപ്രിയ. സ്വന്തമായി വരച്ച ഒരു ചിത്രത്തില്‍ അച്ഛനമ്മമാര്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് അലംകൃത.
അച്ഛനും അമ്മയും താനും അടങ്ങുന്ന മൂന്നംഗ കുടുംബത്തെയാണ് അല്ലി ചിത്രത്തില്‍ ആക്കിയിരിക്കുന്നത്. എന്നാല്‍ ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി എന്ന് ഇംഗ്ലീഷില്‍ എഴുതിയതില്‍ ഒരു അക്ഷരത്തെറ്റ് കടന്നുകൂടിയിട്ടുണ്ട്. anniversary എന്നതിനു പകരം aniverseriy എന്നാണ് അല്ലി എഴുതിയത്. സ്പെല്ലിംഗില്‍ തെറ്റുണ്ടെങ്കിലും അവള് പങ്കുവച്ച വികാരം ശരിയായതാണെന്ന് സുപ്രിയയുടെ വിലയിരുത്തല്‍. പോസ്റ്റിനു താഴെയുള്ള ആരാധകരുടെ കമന്റുകളും ഇതേ അഭിപ്രായത്തോടെയുള്ളവയാണ്. ആ കാര്‍ഡ് സ്നേഹത്താല്‍ നിറയുമ്പോള്‍ സ്പെല്ലിംഗ് ആരാണ് ശ്രദ്ധിക്കുകയെന്നാണ് കമന്റുകളില്‍ ഒന്ന്.
You must be logged in to post a comment Login