മഞ്ജു വാരിയരും സൗബിന്‍ഷാഹിറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ‘വെള്ളരിപട്ടണ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആട്ടിന്‍ക്കുട്ടിയെ നെഞ്ചോട് ചേര്‍ത്ത് മഞ്ജു പ്രത്യക്ഷപ്പെടുമ്പോള്‍ മുണ്ടിലും ഷര്‍ട്ടിലുമായി നാട്ടിന് പുറത്തുകാരനെ ഓര്‍മിപ്പിക്കുന്ന മട്ടിലാണ് സൗബിന് ഫസ്റ്റ് ലുക്കില്‍ നിറയുന്നത്.
ആക്ഷന്‍ ഹീറോ ബിജു,അലമാര,മോഹന്‍ലാല്‍,കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിപട്ടണ’ത്തിന്റെ രചന നിര്‍വഹിച്ചത് മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. മഞ്ജുവാരിയര്‍ക്കും സൗബിന് ഷാഹിറിനും പുറമേ സലിംകുമാര്‍,സുരേഷ്കൃഷ്ണ,കൃഷ്ണശങ്കര്,ശബരീഷ് വര്‍മ,അഭിരാമി ഭാര്ഗവന്,കോട്ടയം രമേശ്,മാലപാര്‍വതി,വീണനായര്‍,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ പ്രധാന അഭിനേതാക്കള്‍.
You must be logged in to post a comment Login