Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

അംഗത്വ ഫീസ് വേണ്ട, ‘അമ്മ’യിൽ നിന്ന് ഒഴിവാക്കണം: ഹരീഷ് പേരടി

‘അമ്മ’ താര സംഘടനയിൽനിന്നും തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി നടന്‍ ഹരീഷ് പേരടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പ്രാഥമിക അംഗത്വത്തിനായി താന്‍ അടച്ച ഒരു ലക്ഷം രൂപ തിരിച്ച് തരേണ്ടെന്നും ‘അമ്മ’യുടെ പ്രസിഡന്റിനെയും സെക്രട്ടറിയേയും മറ്റ് അംഗങ്ങളെയും അഭിസംബോധന ചെയ്ത് എഴുതിയ തുറന്ന കത്തില്‍ ആവശ്യപ്പെടുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള എല്ലാ അവകാശങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും ഹരീഷ് പേരടി ആവശ്യപ്പെട്ടു.

‘A.M.M.A യുടെ പ്രിയപ്പെട്ട പ്രസിഡന്റ്, സെക്രട്ടറി.. മറ്റ് അംഗങ്ങളേ, പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേഹപൂർവം അഭ്യർഥിക്കുന്നു. എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട. ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽനിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു.’- ഹരീഷ്പേരടിയുടെ വാക്കുകൾ.

നേരത്തേ, അമ്മയെ രൂക്ഷമായി വിമര്‍ശിച്ചും ഡബ്ല്യുസിസിയെ പുകഴ്ത്തിയും ഹരീഷ് പേരടി രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ക്കു മാത്രം ബോധം ഉണ്ടാകുകയും താരസംഘടനയിലെ കരണവന്മാര്‍ക്ക് മാത്രം വെളിവു വയ്ക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടെന്നായിരുന്ന അദ്ദേഹത്തിന്റെ ചോദ്യം. ചില ആളുകളുടെ നിലപാടുകളാണ് സംഘടനയിലെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത്. അല്ലെങ്കില്‍ മാലയ്ക്കും ശ്വേതയ്ക്കും കുക്കുവിനും ഒന്നും രാജി വയ്ക്കേണ്ടി വരില്ലായിരുന്നുവെന്നും അതാണ് അന്വേഷിക്കേണ്ടത് ഹരീഷ് പേരടി പറഞ്ഞിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...