Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു; പൊട്ടിയ കുപ്പി ഉപയോഗിച്ച് ലൈംഗിക അതിക്രമം നടത്തി; പൊട്ടിക്കരഞ്ഞ് അംബര്‍ ഹേഡ്

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും അംബര്‍ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസ് ആരോപണങ്ങളിലും പ്രത്യാരോപണങ്ങളിലും കലുഷിതമാകുന്നു. 50 മില്യണ്‍ ഡോളറാണ് ഹേഡ്, ഡെപ്പില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അംബര്‍ ഹേഡിന്റെ വിചാരണയാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. പൊട്ടിയ കുപ്പി ഉപയോഗിച്ച് തനിക്ക് നേരെ ഡെപ് ലൈംഗിക അതിക്രമം നടത്തിയെന്നും മര്‍ദ്ദിച്ചുവെന്നും ഹേഡ് ആരോപിക്കുന്നു. കോടതിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഹേഡ് മൊഴി നല്‍കിയത്.

ഡെപ് എന്നെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു. അവിഹിത ബന്ധം ആരോപിച്ചും മര്‍ദ്ദിച്ചിട്ടുണ്ട്. തന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയിട്ടുണ്ട്. മുഖത്തും അടിവയറിലും ചവിട്ടിയിട്ടുണ്ട്- ഹേഡ് ആരോപിച്ചു.

ഡെപ്പിന്റെ വിചാരണയില്‍ അദ്ദേഹം അദ്ദേഹം ഒരിക്കല്‍ പോലും താന്‍ ഹേഡിനെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞു. ഭാര്യയെ തല്ലുന്നവനായി മാധ്യമങ്ങള്‍ ചിത്രീകരിച്ചു. എനിക്ക് വേണ്ടി സംസാരിക്കാന്‍ ഞാന്‍ മാത്രമേയുള്ളൂ. എന്റെ കുടുംബത്തിന് വേണ്ടിയാണ് ഞാനിവിടെ നില്‍ക്കുന്നത്. ഹേഡിനെയെന്നല്ല, ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ ഒരു സ്ത്രീയെ തല്ലിയിട്ടില്ലെന്നും ഡെപ്പ് പറഞ്ഞു. ഹേഡിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഹേഡിനെ താന്‍ ഉപദ്രവിച്ചിട്ടില്ലെന്നും മര്‍ദ്ദനം ഏറ്റുവാങ്ങിയത് താനായിരുന്നുവെന്നും ഡെപ് ആരോപിച്ചു. അതിന് തെളിവായുള്ള ശബ്ദരേഖയും ഡെപ് കോടതിയില്‍ സമര്‍പ്പിച്ചു. തന്നോടുള്ള വൈരാഗ്യത്തിന് കിടക്കയില്‍ ഹേഡ് മല വിസര്‍ജ്ജനം നടത്തിയെന്നും ഡെപ് ആരോപിച്ചു.

2015 ലാണ് ഡെപും ഹേര്‍ഡും വിവാഹിതരാകുന്നത്. വിവാഹജീവിതത്തിലുടനീളം താന്‍ കടുത്ത ശാരീരിക-മാനസിക പീഡനത്തിന് വിധേയയായെന്നും ഹേര്‍ഡ് ആരോപിച്ചിരുന്നു. ഡെപ്പിനൊപ്പമുള്ള ജീവിതം നരകതുല്യമായിരുന്നുവെന്നും കടുത്ത പീഡനമാണ് താന്‍ ദിവസവും അനുഭവിച്ചതെന്ന് ഹേഡ് നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും ഡെപ്പ് അടിമയാണെന്നാണ് ഹേഡ് പറയുന്നത്. ഡെപ്പിനെ രാക്ഷസന്‍ എന്നാണ് ഹേഡ് വിശേഷിപ്പിക്കുന്നത്. ഹേഡ് പറയുന്നത് അസത്യമാണെന്നാണ് ഡെപ്പിന്റെ വാദം. തന്നെ പീഡനവീരനായി ചിത്രീകരിച്ചതില്‍ ‘നന്ദി’ പറയുന്നുവെന്നും ഡെപ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...