‘കാതുവാക്കുള രണ്ടു കാതൽ’ചിത്രത്തിന്റെ ഗാനം റിലീസ ചെയ്തു. വിഘ്നേഷ് ശിവൻ ആണ് സംവിധാനം. വിജയ് സേതുപതിയും സാമന്ത, നയൻതാരയും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.
ഒരേസമയം ഖദീജ, കണ്മണി എന്നീ രണ്ട് യുവതികളോട് പ്രണയം തോന്നുന്ന റാംബോയെയും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്. ഏപ്രില്‍ 28ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഇഫാർ മീഡിയ- റാഫി മതിര എന്നിവർ സ്വന്തമാക്കിയിരുന്നു.
റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് സാമന്തയും നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതൽ’. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
You must be logged in to post a comment Login