‘കെജിഎഫ് ചാപ്റ്റർ 2’ പുതിയൊരു റെക്കോർഡ് കൂടി തകർത്തിരിക്കുകയാണ്. ബോളിവുഡിൽ ഏറ്റവും കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായിരിക്കുകയാണ് കെജിഎഫിന്റെ ഹിന്ദി പതിപ്പ്. ആമിർ ഖാൻ ചിത്രം ദംഗലിനെ പിന്നിലാക്കിയാണ് കെജിഎഫിൻ്റെ പുതിയ നേട്ടം.
ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇതിനോടകം 400 കോടിയോടടുത്ത് നേടിക്കഴിഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ട് ഹിന്ദി ചിത്രങ്ങളും തെന്നിന്ത്യൻ സിനിമകളുടെ മൊഴിമാറ്റമാണ്. പ്രഭാസ് അഭിനയിച്ച എപിക് പീരിയഡ് ഡ്രാമ ‘ബാഹുബലി 2 ദി കൺക്ലൂഷൻ’ ആണ് ഒന്നാം സ്ഥാനത്തുള്ളത്. 510.99 കോടിയാണ് ബാഹുബലിയുടെ ബോക്സ് ഓഫീസ് കളക്ഷൻ. അതേസമയം വേൾഡ് വൈഡ് കലക്ഷനിൽ കെജിഎഫിന് ദംഗലിനെ മറികടക്കാനായിട്ടില്ല.
You must be logged in to post a comment Login