അജിത്തിന്റെ നായികയായി മഞ്ജു വാരിയർ തമിഴിലേയ്ക്ക്. വലിമൈയ്ക്കു ശേഷം എച്ച്.വിനോദ്–അജിത് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജു നായികയായി എത്തുന്നത്. ധനുഷ് ചിത്രം അസുരനു ശേഷം മഞ്ജു അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത്.
ബാങ്ക് മോഷണമാണ് ചിത്രത്തിന്റെ പ്രമേയം. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളാകും പ്രധാന ലൊക്കേഷൻ. മാർച്ചിൽ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. മഞ്ജു ഉടൻ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ബോണി കപൂറാണ്. വെട്രിമാരൻ സംവിധാനം ചെയ്ത അസുരനിലെ മഞ്ജുവിന്റെ വേഷം ഏറെ ശ്രദ്ധനേടിയിരുന്നു. പച്ചയമ്മാൾ എന്ന കരുത്തുറ്റ കഥാപാത്രത്തെ മഞ്ജു ഗംഭീരമാക്കി. ധനുഷിന്റെ ഭാര്യയായാണ് ചിത്രത്തിൽ മഞ്ജു അഭിനയിച്ചത്.
You must be logged in to post a comment Login