ഗെയിം ഓഫ് ത്രോണ്‍സ് എന്ന ആഗോളതലത്തില്‍ ശ്രദ്ധേയമായ പരമ്പരയുടെ സ്പിന്‍ ഓഫായ ഹൗസ് ഓഫ് ദ ഡ്രാഗണിന്റെട്രെയിലര് ശ്രദ്ധേയമാകുന്നു. ഗെയിം ഓഫ് ത്രോണ്‍സ് കഥ നടക്കുന്നതിന് മുന്‍പ് വെസ്റ്ററോസില്‍ നടന്ന കഥയാണ് പരമ്പര പറയുന്നത് എന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്.
ഓഗസ്റ്റ് 21-ന് ആഗോളതലത്തിൽ എച്ച്ബിഒ , എച്ച്ബിഒ മാക്സ് എന്നിവയിൽ സീരീസ് സംപ്രേക്ഷണം ആരംഭിക്കും. ഇന്ത്യയിൽ ഇത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പരമ്പര സ്ട്രീം ചെയ്യും. ജോർജ്ജ് ആർആർ മാർട്ടിന്റെ ഫയർ ആൻഡ് ബ്ലഡ് ഹൗസ് ഓഫ് ദി ഡ്രാഗണിനെ അടിസ്ഥാനമാക്കിയാണ് ഈ സീരിസ്.
ജോർജും റയാൻ കോണ്ടലും പരമ്പരയുടെ കോ മേക്കേര്‍സാണ്. മിഗ്വൽ സപോച്നിക്കും റയാനും ഷോറൂണർമാരാണ്, ജോർജ്, സാറ ഹെസ്, ജോസെലിൻ ഡയസ്, വിൻസ് ജെറാർഡിസ്, റോൺ ഷ്മിഡ് എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായും പ്രവർത്തിക്കുന്നത്.
You must be logged in to post a comment Login