അവതരണ മികവും പാട്ടിന്റെ സാരാംശവും കൊണ്ട് വ്യത്യസ്തമായി ‘ഊര്’എന്ന ആൽബം . റിച്ചി കെ എസ് ആണ് ‘ഊര്’ എന്ന എട്ട് മിനിറ്റ് തമിഴ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. വിഷ്ണു ദാസ് ആണ് സംഗീതം സംഗീത സംവിധായകൻ. ഷാഫി അലിയുടേതാണ് വരികൾ.
മണ്ണിനും ദേശത്തിനും വേണ്ടി ജീവിതം സമർപ്പിച്ച അനേകം പേരെ പ്രതിനിധാനം ചെയ്യുന്നു ‘ഊര്’. ഭൂമിയുടെ യഥാർത്ഥ അവകാശികളെ വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കുന്ന വിപത്തിനെ ഈ മ്യൂസിക് വീഡിയോ അഭിസംബോധന ചെയ്യുന്നു.അതിലെല്ലാം ഉപരിയായി തലമുറകളായി തങ്ങളുടെ മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്നവരുടെ മനസിനേറ്റ മുറിവുകളാണ് ഒരു ശവസംസ്കാര ചടങ്ങിന്റെ രൂപത്തിൽ ‘ഊര്’ നമുക്ക് കാണിച്ചു തരുന്നത്.
You must be logged in to post a comment Login