ആദ്യ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് ചിന്മയി.. ചിന്മയി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ചിത്രീകരണം പൊന്‍കുന്നം ചിറക്കടവില്‍ ആരംഭിച്ചു. കങ്കാരു എന്ന ചിത്രത്തിന്റെ കഥാകൃത്തും 1000- ഒരു നോട്ടു പറഞ്ഞ കഥ, സൂത്രക്കാരൻ എന്നീ ചിത്രങ്ങളുടെ സംവിധായകനുമായ അനിൽ രാജിന്റെ മകളാണ് പത്താം ക്ലാസുകാരിയായ ചിന്മയി. സ്കൂൾ പശ്ചാത്തലത്തിൽ കുട്ടികൾക്ക് നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന എന്റർടൈനർ ചിത്രമാണ് ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്.
വിജയ് യേശുദാസ്, കലാഭവൻ ഷാജോൺ, ശ്വേത മേനോൻ, ബാലതാരം മീനാക്ഷി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പൊൻകുന്നം ചിറക്കടവ് എസ്ആർവി എൻ എസ് എസ് സ്കൂളിൽ വെച്ച് നടന്ന പൂജാ ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. തുടർന്ന് ചിത്രത്തിലെ ഒരു കളക്ടർ കഥാപാത്രത്തെ പി കെ ജയശ്രീ അവതരിപ്പിക്കുകയും ചെയ്തു.
You must be logged in to post a comment Login