Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ചലച്ചിത്ര പുരസ്കാരം; പരസ്യ പ്രതികരണവുമായി നടിയും രാഷ്ട്രീയ പ്രമുഖരും

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുമായി എത്തുന്നത്. പരോക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ ഇന്ദ്രൻസിന്റെ ചിത്രം പങ്കുവച്ച് ഒപ്പം അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങള്‍ എന്ന് ഫെയ്സ്ബുക്കിൽ കുറിച്ചത് വാർത്തയാവുകയും ചെയ്തു. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഹോമിന് പുരസ്കാരനിർണയത്തിൽ പരിഗണന ലഭിക്കാത്തതിൽ വലിയ തരത്തിലുള്ള ചർച്ചകളാണ് ഉയരുന്നത്.

ഇപ്പോഴിതാ നടി രമ്യ നമ്പീശനും ഇന്ദ്രൻസിന്റെ ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ്. ‘‘ഹോം, എന്നും ഞങ്ങളുടെ ഹൃദയത്തിൽ’’ എന്ന തലക്കെട്ടോടെയാണ് രമ്യയുടെ പോസ്റ്റ്.

‘ജന ഹൃദയങ്ങളിൽ മികച്ച നടൻ ഇന്ദ്രൻസേട്ടൻ’, ‘ഹോമിലെ ഇന്ദ്രൻസ് ചേട്ടനാണ് മലയാളികളുടെ മനസ്സിലെ 2021 ലെ മികച്ച നടൻ’ തുടങ്ങി പോസ്റ്റിനു താഴെ പ്രതികരണങ്ങൾ നീളുകയാണ്.

കോൺഗ്രസ് നേതാവ് ടി. സിദ്ദീഖും അവാർഡ് നിർണയത്തെ വിമർശിച്ച് രംഗത്തെത്തി. ‘ഹൃദയം കവർന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകർച്ച മറ്റ്‌ അഭിനേതാക്കളിൽ കാണാൻ കഴിഞ്ഞ ജൂറിക്ക്‌ പ്രത്യേക അഭിനന്ദനങ്ങൾ’ എന്നാണ് കുറിപ്പ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...