ബോളിവുഡിൽ വൻ പരാജയമായി മാറി കങ്കണ റണാവത്ത് ചിത്രം ധാക്കഡ്. കങ്കണ നായികയായെത്തിയ ചിത്രം റിലീസ് ചെയ്ത് എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യയിലാകെ നേടിയത് 4,420 രൂപ മാത്രമാണ്. ആകെ വിറ്റുപോയത് 20 ടിക്കറ്റുകൾ . 100 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രത്തിനാണ് കഴിഞ്ഞ ദിവസം വരുമാനമായി ലഭിച്ചത് 4420 രൂപ ലഭിച്ചത്.
ഒട്ടുമിക്ക തിയേറ്ററുകളിലും ആളില്ലാത്തതിനാൽ ഷോകൾ റദ്ദാക്കിയതോടെ നിർമാതാക്കൾ വൻനഷ്ടത്തിലേക്ക് കൂപ്പുകുത്തി. മെയ് 20 നാണ് റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ 3.53 കോടി മാത്രമേ വരുമാനം നേടാനായുള്ളു. ബിഗ് ബജറ്റ് ചിത്രമാണ് എന്നുള്ളിടത്താണ് പരാജയഭാരം വർധിക്കുന്നത്.
ചിത്രത്തിന് തുടക്കത്തിൽ സമ്മിശ്ര പ്രതികരണങ്ങൾ എത്തിയിരുന്നു. പിന്നീട് നേരെ മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം ധാക്കഡിനൊപ്പം റിലീസ് ചെയ്ത കോമഡി ചിത്രമായ ‘ഭൂൽ ഭുലയ്യ 2’വിന് ഭേദപ്പെട്ട അഭിപ്രായങ്ങളും ‘ധാക്കഡ്’ ചിത്രത്തിനേക്കാൾ കളക്ഷനും ലഭിച്ചിരുന്നു.
You must be logged in to post a comment Login