Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ചിത്രീകരണത്തിനിടയിൽ ആസിഫ് അലിക്ക് പരുക്ക്

സിനിമാ ചിത്രീകരണത്തിനിടയിൽ നടൻ ആസിഫ് അലിക്ക് പരുക്കേറ്റു. തിരുവനന്തപുരത്ത് നടക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിന് ഇടയിലാണ് താരത്തിന് കാലിൽ പരുക്കേറ്റത്. ഷൂട്ടിങ് മുന്നോട്ട് കൊണ്ടു പോകാൻ ആകാത്ത വിധം പരുക്ക് ഗുരുതരമായതോടെ ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ തിരുവനന്തപുരത്ത് പുരോഗമിക്കുന്നതിനിടെയാണ് അപകടം. സിനിമയിലെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട് ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് കാൽമുട്ടിൽ പരുക്കേറ്റത്. ഉടന്‍തന്നെ താരത്തെ നെയ്യാര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആസിഫിനോട് വിശ്രമം എടുക്കാന്‍ ഡോക്ടർമാർ ആവശ്യപ്പെടുകയായിരുന്നു. ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ് വാങ്ങിയ ആസിഫ് ഇപ്പോള്‍ വിശ്രമത്തിലാണ്.

റൊമാന്റിക്ക് ത്രില്ലർ ഗണത്തിൽപെടുന്ന ഈ ചിത്രത്തിൽ ആസിഫ് അലിക്കൊപ്പം സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ജുവൽ മേരി, അജു വർഗീസ്, രഞജി പണിക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ലുമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചിയും ബാബു ജോസഫ് അമ്പാട്ടും ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നമിത്ത് ആർ. ഓണത്തിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...