മലയത്തിൽ തരംഗമായി മാറിയ ഹൃദയം ഹിന്ദി റീമേക്കില്‍ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലിഖാനെ നായകനായി പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്. സ്റ്റാർ സ്റ്റുഡിയോസും കരണ്‍ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസുമാണ് ഹൃദയത്തിന്റെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
ഇബ്രാഹിമിന്റെ സഹോദരി സാറ അലിഖാന് നേരത്തേ സിനിമയില്‍ അരങ്ങേറ്റം കുറിച്ചുരുന്നു. കേദര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ അഭിനയരംഗത്ത് എത്തുന്നത്. നിലവിൽ കരൺ ജോഹറിന്റെ തന്നെ റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയുടെ അസോഷ്യേറ്റ് ആണ് ഇബ്രാഹിം.
അഞ്ച് വർഷത്തിനു ശേഷം കരൺ ജോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺവീർ സിങ്, ആലിയ ഭട്ട്, ധർമേന്ദ്ര, ജയാ ബച്ചൻ, ശബാന ആസ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.
You must be logged in to post a comment Login