നടി നയൻതാരയും വിഘ്നേഷ് ശിവനുമായുള്ള (വിക്കി) വിവാഹം ജൂൺ 9ന് ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ നടത്താൻ ഒരുക്കം തുടങ്ങി. തിരുപ്പതി ക്ഷേത്രമാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും 150 അതിഥികളെ നിലവിൽ അനുവദിക്കാനാകില്ലെന്ന് അധികൃതർ അറിയിച്ചതോടെയാണു വേദി മാറ്റിയത്. ‘സേവ് ദ് ഡേറ്റ്’ കാർഡും പുറത്തിറക്കി.
സ്വകാര്യ ഒടിടി കമ്പനിക്കാണു വിവാഹ ചടങ്ങുകൾ ചിത്രീകരിക്കാനുള്ള അവകാശം നൽകിയിരിക്കുന്നത്. നേരത്തെ കത്രീന കപൂർ– വിക്കികൗശൽ വിവാഹത്തിന്റെ സംപ്രേക്ഷണം ഒടിടി പ്ലാറ്റ്ഫോമിനു നൽകിയിരുന്നു.
You must be logged in to post a comment Login