പുത്തൻ ലുക്കിൽ ബാബു ആന്റണി. തൊണ്ണൂറുകളിൽ മുടി നീട്ടിവളർത്തി, കാതിൽ കടുക്കനിട്ട് കളത്തിലിറങ്ങുന്ന ആ പഴയ ആക്ഷൻ ഹീറോയെ താരം പുനഃസൃഷ്ടിക്കുന്നു. ‘നിങ്ങളുടെ ആഗ്രഹപ്രകാരം, 2022 ൽ തൊണ്ണൂറുകളിലെ സ്റ്റൈലില്ല. പവർ സ്റ്റാർ ഫസ്റ്റ്ലുക്ക്.’–ചിത്രം പങ്കുവച്ച് ബാബു ആന്റണി കുറിച്ചു.
ബാബു ആന്റണി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ അവസാന ചിത്രം കൂടിയാണിത്. ബാബു ആന്റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് പവർ സ്റ്റാർ.
ആക്ഷന്‍ ഹീറോ ആയി ബാബു ആന്റണി തിളങ്ങിനിന്നിരുന്ന കാലത്തെ സിനിമകളിലേതിന് സമാനമായ ലുക്കായിരിക്കും ചിത്രത്തിലേത്. വളര്‍ത്തിയ താടിയും തോളില്‍നിന്ന് മുന്നിലേക്ക് കിടക്കുന്ന നീട്ടിയ മുടിയും കാതിൽ കടുക്കനും കൂളിങ് ഗ്ലാസുമൊക്കെ ചേരുന്നതാണ് കഥാപാത്രത്തിന്റെ ലുക്ക്.
You must be logged in to post a comment Login