Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ന​ഗ്നയായി കാണണമെന്ന് കമന്റ്; തകർപ്പൻ മറുപടിയുമായി നടി

ന​ഗ്നചിത്രം കാണണമെന്ന് ഇൻസ്റ്റഗ്രാമിലൂടെ സന്ദേശമയച്ചയാൾക്ക് മറുപടിയുമായി നടി തിലോത്തമ ഷോം. അശ്ലീലസന്ദേശത്തിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് നടി മറുപടി നൽകിയത്. ഇത്തരം സന്ദേശങ്ങൾ തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്നു പറഞ്ഞ അവർ അതിനുള്ള കാരണവും നീണ്ട കുറിപ്പായി എഴുതുകയും ചെയ്തു.

നടി റൈത്താഷ റാത്തോർ കഴിഞ്ഞ ദിവസം ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. അതിലുള്ളതുപോലെ നിങ്ങളെ നഗ്നയായി കാണണമെന്നാണ് യുവാവ് അയച്ച സന്ദേശം. ഖിസ്സ എന്ന ചിത്രത്തിലെ ഒരു രം​ഗം ഓർമിച്ചുകൊണ്ടാണ് തിലോത്തമ അതിനു മറുപടി പറഞ്ഞത്.

‘എന്തുകൊണ്ടാണ് ഈ സന്ദേശവും ഇതിലെ ലൈക്കുകളും എന്നെ ഇത്രയധികം വ്രണപ്പെടുത്തിയത്? ഒരു പ്രഫഷനലെന്ന നിലയിൽ ഞാൻ സ്‌ക്രീനിൽ ഇന്റിമേറ്റ് സീനുകളും നഗ്നരംഗങ്ങളും അവതരിപ്പിക്കുന്നതു കൊണ്ടാണോ?

ഖിസ്സയിൽ പിതാവിന്റെ കഥാപാത്രത്തിനു മുന്നിൽ ന​ഗ്നയായി നിൽക്കുന്ന ഒരു രം​ഗമുണ്ടായിരുന്നു. എന്റെ മാറിടം സ്ക്രീനിൽ കണ്ടപ്പോൾ, ആരോ എന്നെ നിരീക്ഷിക്കുന്നുവെന്ന ഞെട്ടിക്കുന്ന തോന്നലായിരുന്നു എന്റെ ആദ്യപ്രതികരണം. സിനിമ റിലീസ് ചെയ്തു കഴിഞ്ഞപ്പോൾ മറ്റുള്ളവർ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിക്കാതെയായി. പ്രതിഷേധങ്ങളിലും രാഷ്ട്രീയത്തിലും നഗ്നതയുടെ ശക്തി എന്തെന്ന് ആ നിമിഷത്തിലാണ് ഞാൻ അറിഞ്ഞത്. ഒരു ശരീരം എന്താണ് സംസാരിക്കുന്നത്, എന്തു മാന്യതയാണ് പ്രേക്ഷകൻ മനസ്സിലാക്കേണ്ടത്? നഗ്നത പ്രതിഷേധത്തിന്റെ, സാമൂഹികമുന്നേറ്റത്തിന്റെ, സ്വയം സ്വീകാര്യതയുടെ, സ്‌നേഹത്തിന്റെ ഉപകരണമാണ്.

പ്രതിഷേധവും രാഷ്ട്രീയ പ്രവർത്തനവുമായി ബന്ധപ്പെട്ട് നഗ്നശരീരത്തിന്റെ ശക്തി ആ നിമിഷം ഞാൻ അറിഞ്ഞു. എന്താണ് ശരീരം നടത്തുന്ന ആശയവിനിമയം? എന്ത് ഔചിത്യമാണ് പ്രേക്ഷകൻ മനസ്സിലാക്കേണ്ടത്? താഴേത്തട്ട് മുതൽ സമൂഹത്തിന്റെ മുൻനിര പ്രതിഷേധങ്ങളിൽ വരെ സ്വയം അംഗീകരിക്കുന്നതിനും സ്നേഹിക്കുന്നതിനുമുള്ള ഒരു ഉപകരണമാണ് നഗ്നത. പക്ഷേ ഫെമിനിസ്റ്റുകളുടെ പ്രതിഷേധ വേദി ഒരേസമയം വിപുലീകരിക്കപ്പെടുകയും പുതുതലമുറ സൈബർ ആക്രമണങ്ങളാൽ വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്നു.’’

നടി റൈത്താഷ റാത്തോറിനോട് അനുവാദം വാങ്ങിയിട്ടാണ് ഈ പോസ്റ്റിടുന്നതെന്നും തിലോത്തമ പറയുന്നു. നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ സർ, എ ഡെത്ത് ഇൻ ദ് ​ഗുഞ്ച്, മൺസൂൺ വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് തിലോത്തമ ഷോം. ഡീപ് 6 എന്ന ചിത്രമാണ് തിലോത്തമയുടെ പുതിയ പ്രോജക്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...