ലോകേഷ് കനകരാജ് ചിത്രത്തിലെ സൂര്യയുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് സംവിധായകൻ ലോകേഷ് കനകരാജ്. സൂര്യയുടെ കഥാപാത്രത്തിന്റെ പേരിനു പകരം ചോദ്യചിഹ്നം മാത്രമാണുള്ളത്. ചിത്രത്തിലെ സൂര്യയുടെ വേഷത്തെക്കുറിച്ച് യാതൊരു വിവരങ്ങളും സംവിധായകൻ പുറത്തുവിട്ടിട്ടില്ല. ക്ലൈമാക്സിനോടടുത്തായിരിക്കും താരത്തിന്റെ സാന്നിധ്യമുണ്ടാവുകയെന്നും റിപ്പോർട്ടുണ്ട്.
കമൽഹാസൻ–വിജയ് സേതുപതി–ഫഹദ് ഫാസിൽ എന്നിവർ ഒന്നിക്കുന്ന ചിത്രം ആക്ഷൻ ത്രില്ലറാണ്. കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്. ഡിസ്നി. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച്ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍. എഡിറ്റിങ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. കലാസംവിധാനം എന്‍. സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിങ്, വി. സായ്, കവിത ജെ., മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി. ശബ്ദ സങ്കലനം കണ്ണന് ഗണ്‍പത്.
You must be logged in to post a comment Login