ബിഗ് ബജറ്റ് ചിത്രം ‘വിക്രം’ തിയറ്ററുകളിലെത്തി. റിലീസിങ് കേന്ദ്രങ്ങളിലെല്ലാം ചിത്രത്തിനു മികച്ച സ്വീകാര്യതയാണു ലഭിക്കുന്നത്. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവ്വഹിച്ച ‘വിക്രം’ ആക്ഷൻ എന്റർടെയ്നറാണ്. രത്നകുമാറും ലോകേഷ് കനകരാജും ചേർന്നാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.
കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്ന പ്രമുഖ താരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ കാളിദാസ് ജയറാം, നരേൻ, അർജുൻ ദാസ് എന്നിവരും മികച്ച പ്രകടനവുമായി എത്തുന്നുണ്ട്. സൂപ്പർതാരം സൂര്യ അതിഥി വേഷത്തിലെത്തുന്നു.
അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിർമാണം.
You must be logged in to post a comment Login