അനശ്വരയുടെ പുതിയ ഫോട്ടോകൾ വൈറലാകുന്നു. ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അനശ്വര പങ്കുവച്ചിരിക്കുന്നത്. ബോൾഡ് ലുക്കിലുള്ള ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിടേണ്ടി വന്ന നടിയാണ് അനശ്വര.
കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി താരം അഭിനയിച്ചിരുന്നു. ബിജു മേനോൻ- ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യിൽ നായികയായും അനശ്വര അഭിനയിച്ചിരുന്നു. സൂപ്പർ ശരണ്യ, അവിയൽ എന്നീ ചിത്രങ്ങളാണ് അനശ്വരയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.
You must be logged in to post a comment Login