Sunday, March 26, 2023

യുപിഐ ഓട്ടോപേ പേയ്മെന്റ് ഓപ്ഷൻ ഇനി ഗൂഗിൾ പേയിലും 

ഗൂഗിൾ പ്ലേയിൽ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള പർച്ചേസുകൾക്കുള്ള പേയ്‌മെന്റ് രീതിയായി  യുപിഐ ഓട്ടോപേ മേതേഡ് അവതരിപ്പിക്കാൻ ഗൂഗിൾ പേ. ആദ്യ ഘട്ടത്തിൽ ഇന്ത്യയിലായിരിക്കും ഈ ഫീച്ചർ ലഭ്യമാകുക.

ഇതോടെ സബ്‌സ്‌ക്രിപ്‌ഷനുകൾ സജ്ജീകരിക്കുന്നത് കൂടുതൽ എളുപ്പമാകും.പുതിയ ഫീച്ചർ പ്രയോജനപ്പെടുത്താൻ തയ്യാറുള്ള ഉപയോക്താക്കൾ അവരുടെ പർച്ചേസിനായി ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ തിരഞ്ഞെടുത്തതിന് ശേഷം കാർട്ടിലെ പേയ്‌മെന്റ് രീതിയിൽ ടാപ്പുചെയ്യേണ്ടതുണ്ട്.

ഈ ഘട്ടം പൂർത്തിയാക്കിയ ശേഷം ‘പേ വിത്ത്‌ യുപിഐ’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പിന്തുണയ്‌ക്കുന്ന യുപിഐ അപ്ലിക്കേഷനിൽ പർച്ചേസിന് അംഗീകാരം നൽകേണ്ടതുണ്ട്

സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്‌ഠിത പർച്ചേസുകൾക്ക് യുപിഐയുടെ സൗകര്യം വ്യാപിപ്പിക്കാനാണ് ഗൂഗിൾ യുപിഐ ഓട്ടോപേ അവതരിപ്പിക്കുന്നത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗൂഗിൾ പ്ലേ റീട്ടെയിൽ ആൻഡ് പേയ്‌മെന്റ് ആക്ടിവേഷൻ മേധാവി സൗരഭ് അഗർവാൾ പ്രതികരിച്ചു.

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) 2020 ജൂലൈയിലാണ് യുപിഐ ഓട്ടോപേ അവതരിപ്പിച്ചത്. ലോൺ ഇഎംഐ പേയ്‌മെന്റുകൾ, ഇലക്‌ട്രിസിറ്റി ബില്ലുകൾ, വൈദ്യുതി ബില്ലുകൾ, ഗ്യാസ് ബില്ലുകൾ തുടങ്ങിയ ആവർത്തിച്ചുള്ള പേയ്‌മെന്റുകൾക്കായി ഏതെങ്കിലും യുപിഐ ആപ്പുകൾ ഉപയോഗിച്ച് ഇ-മാൻഡേറ്റ് ചെയ്യാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ പ്രാപ്തനടക്കുന്നുണ്ട്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles