തമിഴ് സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ചു എന്ന വാര്‍ത്ത വളരെ കൗതുകത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ‘ആക്ടര്‍ വിജയ്’ എന്ന പേരിലുള്ള വെരിഫൈഡ് അക്കൗണ്ട് ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്.
വിജയ് ഇന്‍സ്റ്റഗ്രാം ആരംഭിച്ച് നിമിഷങ്ങള്‍ക്കകം ഫോളോവേഴ്സിന്റെ എണ്ണവും വര്‍ധിച്ചു കൊണ്ടിരുന്നു. രണ്ടു മണിക്കൂര്‍ കൊണ്ട് 2 മില്യണ്‍ ഫോളോവേഴ്സാണ് വിജയ് ഇന്‍സ്റ്റഗ്രാമില്‍ സ്വന്തമാക്കിയത്.
20 മണിക്കൂറിലേക്ക് അടുക്കുമ്ബോള്‍ 4 മില്യണ്‍ ഫോളോവേഴ്സ് എത്തിയിരിക്കുന്നു. അക്കൗണ്ടില്‍ പോസ്റ്റും സ്റ്റോറിയുമെല്ലാം പങ്കുവച്ചിട്ടുണ്ട്. ‘ഹലോ നന്പന്സ് ആന്‍ഡ് നന്‍ബീസ്’ എന്നാണ് ചിത്രത്തിനു താഴെ കുറിച്ചത്.
വിജയ് യുടെ ഓഫീസാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. സിനിമാമേഖലയില്‍ നിന്ന് അനവധി താരങ്ങള്‍ വിജയ് യെ സോഷ്യല്‍ മീഡിയയിലേക്ക് സ്വാഗതം ചെയ്ത് പോസ്റ്റ് പങ്കുവച്ചിരുന്നു. ട്വിറ്റര്‍, ഫേസ്ബുക്ക് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വിജയ്ക്ക് പ്രൊഫൈലുകളുണ്ട്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ലിയോ’ ആണ് വിജയ് യുടെ പുതിയ ചിത്രം.