Vismaya News
Connect with us

Hi, what are you looking for?

TECH

ഗൂഗിൾ ബിസിനസ്‌ പേജുകളിൽ സൈബർ ആക്രമണം ; സംഭവിച്ചതിങ്ങനെ

ഹോട്ടലുകളുടെ ഗൂഗിൾ ബിസിനസ്‌ പേജുകളിൽ സൈബർ ആക്രമണം. മുറി ബുക്ക്‌ ചെയ്‌തവർക്ക്‌ ലക്ഷങ്ങൾ നഷ്‌ടമായെന്നാണ്‌സൂചന .

കേരളത്തിൽ വ്യാപകമായി ഇത്തരത്തിലുള്ള തട്ടിപ്പ്‌ നടന്നതായി സൈബർ സെൽ സംശയിക്കുന്നു.

എറണാകുളം ബോൾഗാട്ടി പാലസിന്റെ ഗൂഗിൾ ബിസിനസ്‌ പേജിലുണ്ടായ ആക്രമണത്തിൽ 36 പേർ കബളിപ്പിക്കപ്പെട്ടതായാണ്‌ ഇതുവരെയുള്ള വിവരം. ബിസിനസ്‌ പേജിൽനിന്ന്‌ വെബ്‌സൈറ്റിലേക്കുള്ള ലിങ്കിൽ തിരിമറി നടത്തിയാണ്‌ തട്ടിപ്പ്‌.

ലിങ്കിൽ ക്ലിക് ചെയ്‌തവർക്ക്‌ ഹാക്കർമാർ വ്യാജമായി തയ്യാറാക്കിയ വെബ്‌സൈറ്റാണ്‌ ലഭ്യമായത്‌. ഇതിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഹിന്ദിയിലായിരുന്നു സംസാരം. അവിടെനിന്നുള്ള നിർദേശം അനുസരിച്ച്‌ ഓൺലൈനിൽ പണം നൽകിയവരാണ്‌ കബളിപ്പിക്കപ്പെട്ടത്‌. ഇങ്ങനെയുള്ളവർ ബോൾഗാട്ടിയിൽ എത്തിയപ്പോഴാണ്‌ കെടിഡിസി അധികൃതർ വിവരം അറിയുന്നത്‌. തുടർന്ന്‌ സൈബർ സെല്ലിൽ പരാതി നൽകി.

ഗുജറാത്തിൽനിന്ന്‌ വ്യാജപ്പേരിൽ എടുത്ത സിം ഉപയോഗിച്ച്‌ രാജസ്ഥാനിൽനിന്നാണ്‌ തട്ടിപ്പു നടത്തിയതെന്ന്‌ അന്വേഷണത്തിൽ വ്യക്‌തമായത്‌.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...