Vismaya News
Connect with us

Hi, what are you looking for?

COOKERY

നാവിൽ കൊതിയൂറും മീന്‍ അച്ചാര്‍ തയ്യാറാക്കാം

1. വലിയ തരം മീന്‍ ഒരു കിലോ ചെറുതായി കഷണിച്ചത് ഒരു കിലോ . ചൂര, വറ്റ, നെയ്മീന്‍ എല്ലാം നല്ലതാണ് .
കുരുമുളക് പൊടി 1/2 സ്പൂണ്‍
മുളകുപൊടി 3 സ്പൂണ്‍
മഞ്ഞള്‍ പൊടി 1/2 സ്പൂണ്‍
വെളിച്ചെണ്ണ 1/2 കപ്പ്
ഉപ്പ് ആവശ്യത്തിന്

2. ഇഞ്ചി ചെറുതായി കൊത്തി അരിഞ്ഞത്- കാല്‍ കപ്പ്
വെളുത്തുള്ളി തൊലി കളഞ്ഞത്- അരകപ്പ്
പച്ചമുളക് നെടുകെ കീറിയത്- 5, 6 എണ്ണം
3. വിനാഗിരി- ആവശ്യത്തിന്
4. കറിവേപ്പില

പാചകം ചെയ്യുന്ന വിധം:

ആദ്യം മീന്‍ നന്നായി വെട്ടി കഴുകി മുക്കാല്‍ ഇഞ്ചു വലിപ്പത്തില്‍ മുറിച്ചെടുക്കണം. നന്നായി വെള്ളം വാര്‍ന്നു കളഞ്ഞ് അതില്‍ കൂട്ട് ഒന്നില്‍ കാണുന്ന പൊടികള്‍ ചേര്‍ത്തു ഇളക്കി ചെറു തീയില്‍ വെളിച്ചെണ്ണയില്‍ വറുത്തു കോരണം. മീന്‍ , ഒട്ടും കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം. അതിനു ശേഷം ഒരു ചട്ടിയില്‍ രണ്ടാമത്തെ ചേരുവ പോലെ 100 ഗ്രാമ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ കൂട്ട് രണ്ടിലെ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവചെര്‍ത്തു ചെറു തീയില്‍ നന്നായി മൂപ്പിക്കണം.

മീന്‍ മൂത്താല്‍ അതിലേക്കു വിനാഗിരിയും മുളക് പൊടിയും അല്പം ഉപ്പും കറിവേപ്പിലയും ചേര്‍ത്ത്, വറുത്തു കോരി വെച്ച മീനും ചേര്‍ത്തു ചെറുതീയില്‍ വേവിക്കണം. വെന്താല്‍ വാങ്ങി വെച്ച് അല്പം ആറാന്‍ അനുവദിക്കണം. ചൂട് ആറിയാല്‍ അതിലേക്കു അല്‍പ്പം വിനാഗര്‍ കൂടി ചേര്‍ത്തു വെള്ളം അംശം ഒട്ടുമില്ലാതെ തുടച്ചു വൃത്തിയാക്കിയ കുപ്പിയിലോ ഭരണിയിലോ അടച്ചു വെച്ച് രണ്ടോ മൂന്നോ ദിവസ്സത്തിനു ശേഷം ഉപയോഗിച്ച് തുടങ്ങാം. രണ്ടാമത് വിനാഗര്‍ ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കണം ചൂര പോലെ അമ്ലത കൂടിയ മീനുകളില്‍ അല്‍പ്പം കുറച്ചു ചേര്‍ത്താല്‍ മതി. കൂട്ട് രണ്ടിന് പകരം റെഡി മെയ്ഡ് അച്ചാര്‍ പൊടിയും ചേര്‍ക്കാവുന്നതാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...