Vismaya News
Connect with us

Hi, what are you looking for?

NATIONAL

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍; പതാക കൈമാറി കെസി വേണുഗോപാല്‍

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കര്‍ണാടക പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജഗദീഷ് ഷെട്ടാറിന് കോണ്‍ഗ്രസ് അംഗത്വം കൈമാറി. ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസ് പതാക കൈമാറി. സിറ്റിങ് മണ്ഡലമായ ഹുബ്ബള്ളി- ധാര്‍വാഡ് സെന്‍ട്രലില്‍ ഷെട്ടാര്‍ മത്സരിക്കും.

ആറു തവണ എം.എല്‍.എയായ 67 കാരനായ ഷെട്ടാര്‍, ബി.ജെ.പിയുമായി മൂന്നു ദശാബ്ദക്കാലമായുള്ള ബന്ധമാണ് ഉപേക്ഷിച്ചത്. ഇന്നലെ എം.എല്‍.എ പദവിയും ബി.ജെ.പി അംഗത്വവും ഷെട്ടാര്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് ഇദേഹത്തെ പാര്‍ട്ടിയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം ക്ഷണിച്ചിരുന്നു. ബിജെപി സീറ്റ് നല്‍കില്ലെന്ന് വ്യക്തമായതോടെതാണ് അദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സിറ്റിങ് മണ്ഡലമായ ഹുബ്ബള്ളി- ധാര്‍വാഡ് സെന്‍ട്രലില്‍ സീറ്റ് നല്‍കണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്നും ജഗദീഷ് ഷെട്ടാര്‍വ്യക്തമാക്കിയിരുന്നു. ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത് ബിജെപി ക്യാമ്പുകളെ ഞെട്ടിച്ചിട്ടുണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...