Vismaya News
Connect with us

Hi, what are you looking for?

NATIONAL

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 9011 കോവിഡ് കേസുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 9011 കോവിഡ് കേസുകളെന്ന് റിപ്പോര്‍ട്ട്.  തിങ്കളാഴ്ച 24 പേര്‍ കൂടി മരിച്ചിരുന്നു, മൊത്തം മരണസംഖ്യ 531,141 ആയി. ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത്, ഉത്തര്‍പ്രദേശില്‍ നാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഡല്‍ഹിയിലും രാജസ്ഥാനിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്ന് മരണങ്ങള്‍ വീതം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. തമിഴ്‌നാട്, മഹാരാഷ്ട്ര, കേരളം, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ബാക്കിയുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഹരിയാനയില്‍ തിങ്കളാഴ്ച 898 പുതിയ കോവിഡ് -19 കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പിന്റെ ബുള്ളറ്റിന്‍ പറയുന്നു. പുതിയ കേസുകളില്‍ പകുതിയിലേറെയും ഗുരുഗ്രാം ജില്ലയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, മരണം റിപ്പോര്‍ട്ട് ചെയ്തത് പഞ്ച്കുളയില്‍ നിന്നാണ്. ഗുരുഗ്രാം 461, ഫരീദാബാദ് 134, യമുനാനഗര്‍ 47, കര്‍ണാല്‍ 43, പഞ്ച്കുല 35, സോനിപത് 23, റോഹ്തക് 20, പാനിപ്പത്ത് 19 എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...