Monday, September 25, 2023

സിട്രോൺ C3 എയര്‍ക്രോസ് ഏപ്രിൽ 27-ന് എത്തും

സിട്രോൺ C3 എയര്‍ക്രോസ് ഏപ്രിൽ 27-ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. ഈ മെയിഡ് ഇൻ-ഇന്ത്യ B-SUV ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കും . പിന്നാലെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലും വിൽപ്പനയ്‌ക്കെത്തും. സിഎംപി മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയ്‌ക്കെതിരെ താങ്ങാനാവുന്ന ഒരു ബദലായി പുതിയ എസ്‌യുവി മത്സരിക്കും.

യൂറോപ്പ് ഉൾപ്പെടെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ C3 എയര്‍ക്രോസ് നെയിംപ്ലേറ്റുള്ള ഒരു ക്രോസ്ഓവർ സിട്രോൺ ഇതിനകം വിൽക്കുന്നുണ്ട്. ഈ രണ്ടാം തലമുറ മോഡൽ ആഗോളതലത്തിൽ നിലവിലുള്ള C3 എയർക്രോസിന് പകരമാകാൻ സാധ്യതയുണ്ട്. പുതിയ മോഡൽ C3 ഹാച്ച്ബാക്കിന് മുകളിൽ സ്ഥാനം പിടിക്കും, ഏകദേശം 4.2-4.3 മീറ്റർ നീളമുണ്ടാകും.

പുതിയ സിട്രോൺ സി3 എയർക്രോസ് എസ്‌യുവി അല്ലെങ്കിൽ പരുക്കൻ എംപിവി സ്റ്റൈലിംഗുമായി വരുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. പുതിയ എസ്‌യുവിയുടെ ടീസർ ചിത്രവും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ടീസറിൽ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം കാണിക്കുന്നു, മുകളിൽ മെലിഞ്ഞ DRL-കളും താഴെയുള്ള ബമ്പറിൽ പ്രധാന ഹെഡ്‌ലാമ്പ് യൂണിറ്റും. സിഗ്നേച്ചർ ഗ്രിൽ (C3 ഹാച്ച്ബാക്കിൽ വാഗ്ദാനം ചെയ്യുന്നതു പോലെ), പുതിയ ബമ്പറുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗ്, റാപ്പറൗണ്ട് ടെയിൽലാമ്പുകൾ, വലിയ ചക്രങ്ങൾ എന്നിവ ഇതിന്റെ സവിശേഷതകളാണ്.

Related Articles

Latest Articles