മുംബൈ: ഇന്നു നടത്താനിരുന്ന ഗോവ-മുംബൈ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് മാറ്റിവച്ചു. മഡ്ഗാവ് സ്റ്റേഷനിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഒഡീഷ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിലാണു നടപടിയെന്നു കൊങ്കൺ റെയിൽവേ അധികൃതർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ ലിങ്കിലൂടെ ഫ്ലാഗ് ഓഫ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.