ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി വനിതാ റോബോട്ട് വ്യോമമിത്രയെ ഒക്ടോബറിൽ ബഹിരാകാശത്തേക്ക് അയക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്ര ഒക്ടോബറിൽ നടക്കുമെന്നും തുടർന്ന് വ്യോമമിത്രയെ ബഹിരാകാശത്തേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിൽ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ച അദ്ദേഹം പദ്ധതിയുടെ വിജയത്തിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൂർണ്ണ പിന്തുണയാണ് എന്നും പറഞ്ഞു