Monday, September 25, 2023

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; 44,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,160 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 5520 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞമാസം 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. 21ന് 43,280 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാഴ്ചക്കിടെ ഏകദേശം ആയിരം രൂപ വര്‍ധിച്ച് നാലിന് 44,240 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തി.

തുടര്‍ന്ന് 14 വരെയുള്ള പത്തുദിവസ കാലയളവില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. 14ന് 43,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയര്‍ന്ന് വീണ്ടും സ്വര്‍ണവില 44,000 കടന്നു.

Related Articles

Latest Articles