Vismaya News
Connect with us

Hi, what are you looking for?

Automobile

100 മുതല്‍ 125 വരെ സിസി; സിഎന്‍ജി ബൈക്കുമായി ബജാജ്

സിഎന്‍ജി ഇന്ധനമാക്കുന്ന എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ ബജാജ് അവതരിപ്പിക്കാനൊരുങ്ങി ബജാജ്. മലിനീകരണം കുറഞ്ഞ ചിലവു കുറഞ്ഞ സാധാരണക്കാര്‍ക്ക് യോജിച്ച വാഹനം എന്ന നിലയിലാണ് പുതിയ മോട്ടോര്‍സൈക്കിള്‍ ബജാജ് അവതരിപ്പിക്കുക.

ബജാജിന്റെ വില്‍പനയില്‍ 70%ത്തിലേറെ 125 സിസിയില്‍ കൂടുതലുള്ള ഇരുചക്രവാഹനങ്ങളാണ്. എന്നാല്‍ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ വിപണിയുടെ സാധ്യതകള്‍ കൂടി തിരിച്ചറിഞ്ഞാണ് ബജാജിന്റെ പുതിയ നീക്കം. 100 മുതല്‍ 125സിസി വരെയുള്ള മോട്ടോര്‍ സൈക്കിളുകളില്‍ ഏഴ് മോഡലുകളാണ് ബജാജ് പുറത്തിറക്കുന്നത്. 67,000 രൂപ മുതല്‍ 1,07,000 രൂപ വരെയാണ് ഈ മോഡലുകളുടെ വില.

സിഎന്‍ജി മോഡലിനു പുറമേ ആറ് മോഡലുകള്‍ പുതിയ രൂപത്തിലെത്തുമെന്നും പുതിയ പള്‍സര്‍ ഈ വര്‍ഷം തന്നെ പുറത്തിറക്കുമെന്നും ബജാജ് ഓട്ടോ അറിയിച്ചിട്ടുണ്ട്. സി.എന്‍.ജി മോട്ടോര്‍സൈക്കിള്‍ പദ്ധതിക്ക് സര്‍ക്കാര്‍ പിന്തുണയുമുണ്ട്. ഇന്ധനചിലവിലെ കുറവു മാത്രമല്ല മലിനീകരണം കുറവാണെന്നതും സി.എന്‍.ജി മോട്ടോര്‍സൈക്കിളിന്റെ അനുകൂല ഘടകമാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...