Vismaya News
Connect with us

Hi, what are you looking for?

Automobile

ജാവ, യെസ്ഡി ബൈക്കുകൾ വീണ്ടും വിപണിയിൽ തിരിച്ചെത്തി

ഇരുചക്ര വാഹന പ്രേമികൾക്കിടയിൽ ഹരമായിരുന്ന ജാവ, യെസ്ഡി ബൈക്കുകൾ ഒരിടവേളയ്‌ക്ക് ശേഷം വിപണിയിൽ തിരിച്ചെത്തി. മികച്ച പ്രതികരണമാണ് ബൈക്കുകൾക്ക് ലഭിക്കുന്നത്. ഇപ്പോൾ ഇതാ ജാവ 42, യെസ്ഡി റോഡ്സറ്റർ എന്നീ ജനപ്രിയ മോഡലുകൾ അപ്ഡേറ്റ് ചെയ്തിരിക്കുകയാണ് ജാവ യെസ്ഡി മോട്ടോർ സൈക്കിൾസ്.

ക്ലാസിക് ഡിസൈനും അത്യാധുനിക പ്രകടനവും ഒന്നിച്ചുള്ള വാഹനങ്ങളാണ് ജാവ 42, യെസ്ഡി റോഡ്സറ്റർ എന്നിവ. സമാനതകളില്ലാത്ത റൈഡിംഗ് അനുഭവം ഉറപ്പുനൽകുന്ന രണ്ട് പ്രീമിയം വേരിയന്റുകളിലും വിവിധ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടാതെ നാല് പുതിയ കളർ ഓപ്ഷനുകളും ഇനി മുതൽ ലഭ്യമാകും.

പുതിയ ജാവ 42 ഡ്യുവൽ ടോണിന്റെ വില 1,98,142 രൂപയിൽ ആരംഭിക്കുന്നു. പുതിയ യെസ്ഡി റോഡ്സ്റ്ററിന് 2,08,829 രൂപയാണ് പ്രാരംഭ വില. ജാവ 42 ഇപ്പോൾ 1,89,142 രൂപയിലും യെസ്ഡി റോഡ്സ്റ്റർ 2,06,142 രൂപയിലും ആരംഭിക്കുന്നു (എല്ലാ വിലകളും ഡൽഹി എക്‌സ്‌ഷോറൂം).

പുനർരൂപകൽപ്പന ചെയ്ത ജാവ 42 ആണ് പുതിയ ജാവ 42 ഡ്യുവൽ ടോൺ. ഷോർട്ട്ഹാംഗ് ഫെൻഡറുകൾ, പുതിയ ഡിംപിൾഡ് ഫ്യുവൽ ടാങ്ക്, പ്രീമിയം ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ അപ്ഡേറ്റിൽ ഉൾപ്പെടുന്നു. കൂടാതെ, കോസ്മിക് റോക്ക്, ഇൻഫിനിറ്റി ബ്ലാക്ക്, സ്റ്റാർഷിപ്പ് ബ്ലൂ, സെലസ്റ്റിയൽ കോപ്പർ എന്നീ പ്രീമിയം ഡ്യുവൽ ടോൺ കളർ വേരിയന്റുകൾ കാഴ്ചയിൽ അതിമനോഹരമാണ്. എഞ്ചിനും എക്‌സ്‌ഹോസ്റ്റ് പാർട്സുകൾക്കും റേവൻ ടെക്‌സ്ചർ ഫിനിഷാണ് നൽകിയിരിക്കുന്നത്. സ്പോർട്ടി ഫീൽ നൽകുന്നതിനായി സീറ്റിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

എർഗണോമിക്‌സിൽ പ്രധാന മാറ്റങ്ങൾ വരുത്തിയാണ് പുതിയ യെസ്ഡി റോഡ്സ്റ്റർ എത്തിയിരിക്കുന്നത്. ടൂറിം​ഗിന് കൂടുതൽ പ്രാധാന്യം നൽകുന്ന വാഹനമാണിത്. റൈഡർ ഫൂട്ട് പെ​​ഗ്​ഗിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് (155 എംഎം ഫോർവേഡ് സെറ്റ്). ഉയരം കൂടിയ ഹാൻഡിൽ ബാർ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...