Vismaya News
Connect with us

Hi, what are you looking for?

AGRICULTURE

കയറ്റുമതിയിൽ 19 ശതമാനം വർദ്ധന; വിപണിയിൽ താരങ്ങളായി ഇന്ത്യൻ മാമ്പഴങ്ങൾ

വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ള മാമ്പഴ കയറ്റുമതിയിൽ  ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 19 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. 41 രാജ്യങ്ങളിലേക്ക് നിലവിൽ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ മാമ്പഴങ്ങൾക്ക് വിദേശരാജ്യങ്ങളിൽ ആവശ്യക്കാർ ഏറുന്നുവെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

19 ശതമാനത്തിന്റെ വളർച്ചയാണ് കഴിഞ്ഞ വർഷങ്ങളേക്കാൾ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യപ്പെട്ട മാമ്പഴത്തിൽ രേഖപ്പെടുത്തിയത്. 27330 മെട്രിക് മാമ്പഴമാണ് 2023 ഏപ്രിൽ നിന്നും ഓഗസ്റ്റിനും ഇടയിൽ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യപ്പെട്ടത്. ഇറക്കുമതി കൂടുതൽ ഉള്ള അമേരിക്കയിലേക്ക് ഇന്ത്യ ഇത്തവണ കയറ്റുമതി ചെയ്തത് 2000 മെട്രിക്കൽ മാമ്പഴമാണ്.

ഇറക്കുമതിയിൽ രണ്ടാം സ്ഥാനത്ത് ന്യൂസിലൻഡും മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയ നാലാം സ്ഥാനത്ത് ജപ്പാൻ അഞ്ചാം സ്ഥാനത്ത് ദക്ഷിണാഫ്രിക്ക എന്നിങ്ങനെയാണ് ഉള്ളത്. അമേരിക്കൻ കൃഷി വകുപ്പ് അധികൃതരെ ഇന്ത്യയിലെ നാസിക് ബംഗളൂരു അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ പ്രീക്ലിയറൻസ് കേന്ദ്രങ്ങളിലേക്ക് ഇന്ത്യൻ കൃഷിവകുപ്പ് ഇന്ത്യൻ മാമ്പഴത്തിന്റെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...