Vismaya News
Connect with us

Hi, what are you looking for?

NATIONAL

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ രംഗത്ത്. ‘സ്‌പീക്കിംഗ് ഫോർ ഇന്ത്യ’ എന്ന തന്റെ പോഡ്‌കാസ്‌റ്റ് പരമ്പരയുടെ ഏറ്റവും പുതിയ എപ്പിസോഡിലാണ് സ്‌റ്റാലിൻ കേന്ദ്രത്തിനെതിരെ പ്രതികരിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ വെട്ടിക്കുറയ്‌ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌റ്റാലിന്റെ രൂക്ഷ വിമർശനം ഉണ്ടായത്.

“ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് സംസ്ഥാന സ്വയംഭരണം. പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, സംസ്ഥാനത്തിന്റെ സ്വയംഭരണത്തിന് അനുകൂലമായി സംസാരിച്ചു, എന്നാൽ പ്രധാനമന്ത്രിയായ ശേഷം, ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കുമെന്ന ഭരണഘടനയുടെ ആദ്യ വരി അദ്ദേഹം വെറുക്കാൻ തുടങ്ങി എന്നാണ് അദ്ദേഹം പറഞ്ഞത്.

സംസ്ഥാനങ്ങളെ ഇല്ലാതാക്കി മുനിസിപ്പാലിറ്റികളാക്കി ചുരുക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും  പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ സംസ്ഥാനങ്ങളുടെ വികസനത്തിന് സഹായകമായ ഡൽഹി കേന്ദ്രീകൃതമല്ലാത്ത പദ്ധതികൾ നടപ്പാക്കണമെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ പ്രധാനമന്ത്രിയായ ശേഷം ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ട് നീതി ആയോഗ് രൂപീകരിച്ചെന്നും സ്‌റ്റാലിൻ വ്യക്തമാക്കി.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...