ഡല്‍ഹി: മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചതായി നിയമമന്ത്രി അര്ജുന് റാം മേഘ്വാള്. നിയമമന്ത്രി സമൂഹ മാധ്യമത്തിലൂടെയാണ് മൂന്നുപേരെയും ജഡ്ജിമാരായി നിയമിച്ച വിവരം അറിയിച്ചത്. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് സതീഷ് ചന്ദ്ര ശര്‍മ, രാജസ്ഥാന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അഗസ്റ്റിന് ജോര്‍ജ് മസിഹ്, ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റീസ് സന്ദീപ് മേത്ത എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത്.
നവംബര്‍ ആറിനാണ് ഇവരുടെ പേരുകള്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. മൂന്നുപേരെയും ജഡ്ജിമാരായി നിയമിച്ച വിവരം നിയമമന്ത്രി അര്ജുന് റാം മേഘ്വാള് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. മൂന്ന് പുതിയ ജഡ്ജിമാരും ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ അംഗബലം 34 ആയി.