പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ഒരുങ്ങിക്കഴിഞ്ഞു. തീർത്ഥാടനത്തിനായി കെ.എസ്.ആർ.ടി.സിയും പൂർണ്ണസജ്ജമായി. തീർത്ഥാടന കാലത്ത് മുൻ വർഷത്തേക്കാൾ കൂടുതൽ സർവീസുകൾ ഇത്തവണ കെ.എസ്.ആർ.ടി.സി നടത്തും.
481 സർവീസുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക. മകരവിളക്ക് സമയത്ത് അത് 800 ആക്കി ഉയർത്തും. പത്തനംതിട്ടയിൽ നിന്നും പമ്പയിലേക്ക് മാത്രമായി 30 സർവീസുകൾ ഉണ്ട്. ചെങ്ങന്നൂരിൽ നിന്ന് അറുപത്തി അഞ്ചും .
കഴിഞ്ഞ വർഷത്തിനെക്കാൾ കൂടുതൽ തിരക്കാണ് ഈ മണ്ഡലകാലയളവിൽ പ്രതീക്ഷിക്കുന്നത്. ഇതിനായി പ്രത്യേക സർവീസുകളും കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ചിട്ടുണ്ട്.
