Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

‘മമ്മൂട്ടി സാർ പ്രചോദനം, എന്റെ ഓമന ജ്യോതിക’; മനോഹരമായ മനസുകള്‍ ഒന്നിക്കുമ്പോള്‍ ‘കാതല്‍’ പോലുള്ള സിനിമകള്‍ നമുക്ക് ലഭിക്കും: സൂര്യ

മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ‘കാതല്‍’ പ്രേക്ഷക മനസില്‍ ഇടംപിടിച്ചിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോളിതാ ജ്യോതികയുടെ ഭര്‍ത്താവും തെന്നിന്ത്യന്‍ സൂപ്പര്‍ താരവുമായ സൂര്യയും സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെ കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുന്നു. മമ്മൂട്ടിയേയും ജ്യോതികയേയും ജിയോ ബേബിയേയും മറ്റ് അണിയറ പ്രവര്‍ത്തകരേയും പ്രശംസിച്ചുകൊണ്ടാണ് കുറിപ്പ്.

സുന്ദരമായ മനസുകൾ ഒന്നിക്കുമ്പോഴാണ് കാതൽ പോലുള്ള സിനിമകൾ ഉണ്ടാകുന്നതെന്ന് സൂര്യ കുറിച്ചു. സിനിമകളോടുളള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി. സൂര്യ കാതലിന്റെ മുഴുവൻ ടീമിനും അഭിനന്ദനം അറിയിച്ചു. ജ്യോതിക ഓമനയായി എത്തി ജനഹൃദയങ്ങൾ കീഴടക്കി എന്നും നടൻ കൂട്ടിച്ചേർത്തു.

സൂര്യയുടെ ഇൻസ്റ്റാഗ്രാം കുറിപ്പിന്‍റെ പൂര്‍ണരൂപം:

“സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ, ‘കാതൽ ദ കോർ’ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണിത്. ഈ ചിത്രം ഒരുക്കിയ മനോഹരമായ ടീമിന് അഭിനന്ദനങ്ങള്‍. നല്ല സിനിമകളോടുളള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി. ജിയോ ബേബി, നിങ്ങളുടെ നിശബ്ദ ഷോട്ടുകള്‍ പോലും ഉച്ചത്തില്‍ സംസാരിക്കുന്നതുപോലെ തോന്നി. ഈ ലോകത്തിന് ഇങ്ങനെയൊരു കഥ പരിചയപ്പെടുത്തിയതിന് തിരക്കഥാകൃത്തുക്കളായ പോള്‍സണും ആദര്‍ശിനും നന്ദി. സ്‌നേഹം എന്തായിരിക്കുമെന്ന് കാണിച്ചുതന്ന് എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതികയ്‌ക്കും അഭിനന്ദനം. അതിമനോഹരം”, എന്നാണ് സൂര്യ കുറിച്ചത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...