Vismaya News
Connect with us

Hi, what are you looking for?

TECH

വീണ്ടും പുത്തൻ ഫീച്ചറുമായി വാട്സ് ആപ്പ്; ഇത്തവണ അവതരിപ്പിച്ചത് പഴയ ചാറ്റുകൾ എളുപ്പത്തിൽ കണ്ടെത്താവുന്ന ഫീച്ചർ

അടുത്തിടെയായി ദിവസം തോറും പുതിയ ഫീച്ചറുകളുമായി എത്തുകയാണ് വാട്സ് ആപ്പ്. പഴയ ചാറ്റുകൾ എളുപ്പത്തിൽ കണ്ടെത്താവുന്ന പുതിയ ഫീച്ചറാണ് ഇപ്പോൾ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഡസ്ക് ടോപ്പ് പതിപ്പിലെ അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ.

ആവശ്യമുള്ള സംഭാഷണങ്ങൾ തരംതിരിക്കാൻ സഹായിക്കുന്നതാണ് പുതിയതായി പുറത്തിറക്കിയ ചാറ്റ് ഫിൽട്ടർ ഫീച്ചർ. നിലവിൽ ബീറ്റാ ടെസ്റ്ററുകൾക്ക് മാത്രം ലഭ്യമായ ഫീച്ചർ ഉടൻതന്നെ എല്ലാവർക്കും ലഭ്യമാകുമെന്ന് വാ ബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു. ചാറ്റ് ലിസ്റ്റ് സ്ക്രീനിന്റെ മുകളിൽ ഒരു പുതിയ ലൈൻ ചേർത്താണ് ഉപയോക്താക്കൾക്ക് സംഭാഷണങ്ങൾ തരംതിരിക്കാൻ വാട്സ്ആപ്പ് അവസരം ഒരുക്കുന്നത്.

നിലവിൽ വെബ് ഉപയോക്താക്കൾക്കായുള്ള ഔദ്യോഗിക ബീറ്റാ പ്രോഗ്രാം ഉപയോഗിച്ചിട്ടുള്ള ചില ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും. ചാറ്റ് ലിസ്റ്റ് സ്ക്രീനിന്റെ മുകളിൽ കാണുന്ന പുതിയ വരിയിൽ അൺറീഡ്, കോൺടാക്സ്, ഗ്രൂപ്പ്സ് എന്നിവ തിരഞ്ഞെടുത്തു ചാറ്റുകൾ ഫിൽട്ടർ ചെയ്യാൻ സാധിക്കും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...