Vismaya News
Connect with us

Hi, what are you looking for?

TECH

വണ്‍പ്ലസിന്റെ ഫ്ളാഗ്ഷിപ്പായ വണ്‍പ്ലസ് 12 ജനുവരി മുതല്‍ ഇന്ത്യയില്‍

വണ്‍പ്ലസിന്റെ ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ഫോണായ വണ്‍പ്ലസ് 12 ജനുവരി 23 ന് ഇന്ത്യയില്‍ പുറത്തിറക്കും. വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഫോണ്‍ അവതരിപ്പിക്കുക. വണ്‍പ്ലസ് 12 നൊപ്പം വിലകുറവുള്ള മറ്റൊരു പതിപ്പും അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ ഇതിനോടകം തന്നെ വണ്‍പ്ലസ് 12 അവതരിപ്പിച്ചിട്ടുണ്ട്.

6.82 ഇഞ്ച് വലിപ്പമുള്ള വലിയ ഫ്ളൂയിഡ് അമോലെഡ് സ്‌ക്രീന്‍ ആണ് വണ്‍പ്ലസ് 12 ന്. 1440 x 3168 പിക്സല്‍ റസലൂഷനുണ്ട്. 120 ഹെര്‍ട്സ് റിഫ്രഷ്‌റേറ്റ് പിന്തുണയ്‌ക്കും. എച്ച്ഡിആര്‍ പ്ലസ് സാങ്കേതികവിദ്യയും ഡിസ്പ്ലേയിലുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണമുണ്ട് ഫോണിനുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ അഡ്രിനെ 730 ഗ്രാഫിക് പ്രൊസസിങ് യൂണിറ്റാനുള്ളത്.

50 എംപി പ്രധാന സെന്‍സറും, 48 എംപി അള്‍ട്രാവൈഡ്, 64 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണിതിന്. 32 എംപി ആണ് സെല്‍ഫി ക്യാമറ.5400 എംഎഎച്ച് ശക്തിയേറിയ ബാറ്ററിയില്‍ 100 വാട്ട് സൂപ്പര്‍ വൂക്ക് ചാര്‍ജിങ് സൗകര്യമുണ്ട്. 25 മിനിറ്റുകൊണ്ട് 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...