Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ബാലകൃഷ്ണ പിളളയ്ക്ക് സ്മാരകം : അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ​ഗവർണർക്ക് കത്ത്

തിരുവനന്തപുരം: ആർ. ബാലകൃഷ്ണ പിളളയുടെ പേരിൽ സ്മാരകം നിർമിക്കാൻ ബഡ്ജറ്റിൽ രണ്ട് കോടി നീക്കി വച്ചതിനെതിരെ ​ഗവർണർക്ക് കത്തയച്ച്‌ അഭിഭാഷകൻ കോശി ജേക്കബ്. സർക്കാർ നടപടി പൊതുജനത്തിന്റെ മനോവീര്യം വ്രണപ്പെടുത്തുന്നതും സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നതുമാണെന്ന് കത്തിൽ പറയുന്നു.

വി.എസ്. അച്യുതാനന്ദൻ ഇടമലയാർ കേസിൽ നടത്തിയ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ബാലകൃഷ്ണ പിളളയ്ക്ക് 10000 രൂപ പിഴയും ഒരു വർഷം കഠിന തടവും ലഭിച്ചിരുന്നു എന്നും ജേക്കബ് ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ ഭാ​ഗത്തുനിന്നും വളരെ നിന്ദ്യമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. അഴിമതിക്കാരനായ ഒരു രാഷ്ട്രീയ നേതാവിനായി സ്മാരകം പണിയുന്നതിന് രണ്ട് കോടി നീക്കിവച്ചിരിക്കുന്നു. അതിനാൽ, ഗവർണർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും മേൽപ്പറഞ്ഞ സ്മാരകം നിർമിക്കുന്നതിനുളള നീക്കം പിൻവലിക്കാൻ ഉപദേശിക്കണമെന്നും കോശി ജേക്കബ് ആവശ്യപ്പെടുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...