Vismaya News
Connect with us

Hi, what are you looking for?

GULF

ഇന്ത്യയുടെ കൊവിഷീൽഡ് വാക്‌സിന് സൗദിയിൽ അംഗീകാരം

ജിദ്ദ: ഇന്ത്യയുടെ കൊവിഷീൽഡ് വാക്‌സിൻ സൗദി അംഗീകരിച്ച അസ്ട്രസെനിക്ക വാക്‌സിന് തുല്യമാണെന്ന് സൗദി ആരോഗ്യ വകുപ്പ്. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കൊവിഷീൽഡ് വാക്‌സിൻ എടുത്തവർക്ക് സൗദിയിൽ ഇനി ക്വാറന്റൈനിൽ കഴിയേണ്ടിവരില്ല. കൊവിഷീൽഡ് നിർമിക്കുന്നത് അസ്ട്ര സെനിക്കയാണെങ്കിലും സൗദി ഇതുവരെ അസ്ട്ര സെനിക്ക എന്ന പേരിൽ തന്നെയാണ് വാക്‌സിൻ പരിഗണിച്ചിരുന്നത്. ഇന്ത്യയിൽ നിന്ന് വരുന്നവരുടെ സർട്ടിഫിക്കറ്റിൽ കൊവിഷീൽഡ് എന്ന് രേഖപ്പെടുത്തുന്നതിനാൽ ഇത് സൗദിയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.

സൗദി അറേബ്യ ക്വാറന്റൈൻ മാനദണ്ഡങ്ങളിൽ കഴിഞ്ഞ ദിവസം മാറ്റം വരുത്തിയിരുന്നു. സൗദി അംഗീകരിച്ച കൊറോണ വാക്‌സിൻ സ്വീകരിച്ചവർക്ക് സൗദിയിൽ പ്രവേശിക്കുമ്പോൾ ക്വാറന്റൈൻ ഒഴിവാക്കിയതായിരുന്നു മാറ്റം. രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാണ് ക്വാറന്റൈൻ ഇളവ് അനുവദിച്ചിരുന്നത്. ഫൈസർ, മൊഡേണ, ജോൺസണൺ ആൻഡ് ജോൺസൻ എന്നിവയാണ് സൗദി അംഗീകരിച്ച മറ്റു വാക്‌സിനുകൾ. ഇന്ത്യയിൽ വ്യാപകമായി വാക്‌സിനേറ്റ് ചെയ്യുന്ന കൊവിഷീൽഡിന് ഇതുവരെ സൗദിയിൽ അംഗീകാരം ഇല്ലാതിരുന്നത് പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...