Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ലോക്ക്ഡൗൺ തുടരാൻ സാധ്യത; സർക്കാർ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ചില ഇളവുകളോടെ ലോക്ക്ഡൗൺ തുടരാൻ സാധ്യത. ഇക്കാര്യത്തിൽ സർക്കാർ ഇന്ന് തീരുമാനമെടുക്കും.ഈ മാസം ഒമ്പതു വരെയാണ് നിലവിൽ നിയന്ത്രണങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന അവലോകനയോഗത്തിൽ ലോക്ക്ഡൗൺ തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതാണ് ലോക്ക് ഡൗൺ നീട്ടാൻ പ്രേരിപ്പിക്കുന്ന ഘടകം. ടിപിആർ 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം. ഇത് പരിശോധിച്ച യിരിക്കും സർക്കാർ തീരുമാനം. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവർ യോ​ഗത്തിൽ പങ്കെ‌ടുക്കും.

രോഗലക്ഷണമുള്ളവർ മാത്രം പരിശോധനയ്ക്കു വരുന്നതു മൂലമാണ് ടിപിആർ കൂടുന്നത് എന്നതിനാൽ ലോക്ക്ഡൗണിൽ ഇളവുകൾ നൽകാമെന്ന നിർദേശവും ഇയരുന്നുണ്ട്. രണ്ടാം തരം​ഗത്തിൽ 30ലേക്കുയർന്ന ടിപിആർ നിരക്ക് ഇപ്പോൾ 15ൽ താഴെ എത്തിയത് സംസ്ഥാനത്തിന് ആശ്വാസമാണ്. എന്നാൽ 15ൽ താഴേക്ക് ടിപിആർ കാര്യമായി കുറയാത്തതു മൂലം ബുധനാഴ്ച വരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.

ടിപി ആർ നിരക്ക് പത്തിൽ താഴെയാക്കിയ ശേഷമേ നിയന്ത്രണങ്ങളിൽ ഇളവ് പാടുള്ളുവെന്നാണ് കേന്ദ്ര നിർദ്ദേശം. ഡെൽഹിയടക്കമുള്ള സംസ്ഥാനങ്ങൾ നിരക്ക് അഞ്ചിന് താഴെ എത്തിയപ്പോഴാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്. മൺസൂൺ തുടക്കമായതോടെ ഇക്കാര്യത്തിൽ കേരളം എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...