Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കൂടുതൽ തെളിവുകൾ പുറത്ത്: ഇതിനെക്കാളും കാര്യങ്ങൾ പുറത്തുവരാനുണ്ടെന്ന് പ്രസീത

കണ്ണൂർ: എൻ ഡി എ സ്ഥാനാർത്ഥിയാകാൻ സി കെ ജാനു ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്നു 10 ലക്ഷം രൂപ കൈപ്പറ്റിയതിൻറെ കൂടുതൽ തെളിവുകൾ പുറത്ത്. ചർച്ചകൾക്കായി മാർച്ച്‌ മൂന്നിന് കെ സുരേന്ദൻ ആലപ്പുഴ വരാൻ പറയുന്നതും പിന്നീട് തിരുവനന്തപുരത്ത് എത്തിയശേഷമുള്ള സംഭാഷണവും ശബ്‌ദരേഖയിലുണ്ട്. തിരുവനന്തപുരത്ത് ഹോട്ടലിൽ വച്ച്‌ പണം കൈമാറിയെന്നാണ് ആരോപണം. ജാനുവിൻറെ റൂം നമ്പർ ചോദിച്ച്‌ സുരേന്ദ്രൻറെ പി എ വിളിച്ചതിൻറെ ശബ്‌ദരേഖയും പ്രസീത പുറത്തുവിട്ടിട്ടുണ്ട്.

തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിലെ 503ആം നമ്പർ മുറിയിൽ സുരേന്ദ്രനും പി എ ദിപിനും പണവുമായി എത്തിയെന്നാണ് പ്രസീത പറയുന്നത്. ഇവർ വരുന്ന കാര്യവും ഹോട്ടലിൽ എത്തിയെന്ന് അറിയിക്കുന്ന ഫോൺ സംഭാഷണവും പ്രസീത പുറത്തുവിട്ടു. സുരേന്ദ്രൻ ആവശ്യപ്പെട്ടിട്ട് ജാനുവും പ്രസീതയും മാർച്ച്‌ ആറിന് വൈകിട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു.

ഹോട്ടലിലേക്ക് തലേദിവസം ജാനു വരുന്നത് വരെ സുരേന്ദ്രൻ തന്നെ വിളിച്ചുകൊണ്ടിരുന്നുവെന്ന് പ്രസീത പറയുന്നു. നാലഞ്ച് പ്രാവശ്യം തന്നെ വിളിച്ചിട്ടുണ്ട്. ജാനു രാത്രി എത്തിയതിനു ശേഷമാണ് പിറ്റേന്ന് കാലത്ത് കാണാം എന്ന് പറയുന്നത്. രാവിലെ വിളിച്ച്‌ റൂം നമ്പർ ഏതാണെന്ന് തിരക്കുകയും ഏത് സമയത്ത് കാണാൻ സാധിക്കുമെന്നും ആരാഞ്ഞു. സുരേന്ദ്രന് സൗകര്യമുള്ള സമയത്ത് കാണാം എന്ന മറുപടിയും നൽകിയെന്ന് പ്രസീത പറയുന്നു.

തൻറെ ഫോണിലേക്ക് സുരേന്ദ്രൻറെ ഫോണിൽനിന്ന് കോൾ വന്നപ്പോൾ ജാനു ചാടിക്കയറി എടുത്തു. അതിനുശേഷം സുരേന്ദ്രനും അദ്ദേഹത്തിൻറെ ഒപ്പമുള്ള ആളും മുറിയിലെത്തി. രണ്ടുമിനിട്ട് ജാനുവുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞതോടെ തങ്ങൾ പുറത്തിറങ്ങിയെന്നും പ്രസീത പറഞ്ഞു. ആ മുറിയിൽവെച്ചാണ് സംസാരിച്ചതും പണം കൈമാറിയതെന്നും അവർ വെളിപ്പെടുത്തുന്നു.

തിരുവനന്തപുരത്ത് നടന്ന പത്തുലക്ഷത്തിൻറെ കാര്യമാണ് ഇതുവരെ പറഞ്ഞത്. ബത്തേരിയിലെ കാര്യം ഇതുവരെ പറഞ്ഞിട്ടില്ലെന്നും അവർ വ്യക്തമാക്കി. ബത്തേരിയിലേക്ക് വരുന്നതേയുള്ളൂ. ഇതിനെക്കാളും കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും പ്രസീത പറഞ്ഞു. നാളെ തനിക്കോ തൻറെ പാർട്ടിയിലെ ആളുകൾക്കോ എന്ത് സംഭവിച്ചാലും കാര്യങ്ങൾ മുന്നോട്ടു തന്നെ പോകുമെന്നും പ്രസീത പറഞ്ഞു. മാർച്ച്‌ ഏഴാം തിയതി രാവിലെ 9.56നാണ് സുരേന്ദ്രൻറെ ഫോണിൽനിന്ന് പി എ ദിപിൻ പ്രസീതയെ വിളിച്ചിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...