Vismaya News
Connect with us

Hi, what are you looking for?

Automobile

റോയൽ എൻഫീൽഡിന്റെ 650 ട്വിൻസായി എത്താൻ ബി എസ്എ…

ഇതിഹാസമാനങ്ങളുള്ള ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ ബിഎസ്എ മോട്ടോർ സൈക്കിൾസിനെ മഹീന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്സ് തിരിച്ചെത്തിക്കുന്നു. ബിഎസ്എ ശ്രേണിയിൽ വിൽപനയ്ക്കെത്തുന്ന ആദ്യ മോട്ടോർ സൈക്കിളും യുകെയിലെ ബിർമിങ്ഹാമിൽ നടന്ന ചടങ്ങിൽ ക്ലാസിക് ലെജൻഡ്സ് അനാവരണം ചെയ്തു. പഴമയുടെ പകിട്ടുള്ള 650 സി സി മോട്ടോർ സൈക്കിളായ ഗോൾഡ് സ്റ്റാറിലൂടെ റോയൽ എൻഫീൽഡിന്റെ കോണ്ടിനെന്റൽ ജി ടി 650, ‘ഇന്റർസെപ്റ്റർ 650’ എന്നിവയോടാവും ബിഎസ്എയുടെ ഏറ്റുമുട്ടൽ.

യഥാർഥ ബിഎസ്എ ഗോൾഡ് സ്റ്റാർ 1938 മുതൽ 1963 വരെയാണ് വിപണിയിലുണ്ടായിരുന്നത്; അക്കാലത്ത് 350 മുതൽ 500 സി സി വരെയുള്ള എൻജിനുകളോടെ ഗോൾഡ് സ്റ്റാർ ലഭ്യമായിരുന്നു.

രൂപകൽപ്പനയിലും കാഴ്ചപ്പകിട്ടിലുമൊക്കെ പഴയകാല ഗോൾഡ് സ്റ്റാറിനെ ഓർമിപ്പിക്കുമെങ്കിലും 2022 മോഡലിനു കരുത്തേകുക ആധുനിക കാലത്തിന് അനുയോജ്യമായ 650 സി സി, ഇരട്ട ഓവർഹെഡ് കാം എൻജിനാവും. മോട്ടോർ സൈക്കിളിന്റെ രൂപകൽപ്പനയും വികസനവും നിർമാണവുമൊക്കെ യു കെയിലാവുമെന്നും ബി എസ് എ വ്യക്തമാക്കുന്നു. ഒപ്പം അടുത്തുതന്നെ ബൈക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും കമ്പനി ഉറപ്പു നൽകുന്നു.

ക്രോമിയം സ്പർശത്തോടെ വൃത്താകൃതിയിലുള്ള, പഴയകാല ശൈലിയിലുള്ള ഹെഡ്ലാംപാണ് ‘2022 ബി എസ് എ ഗോൾഡ് സ്റ്റാറി’ലുള്ളത്. പ്രധാന ഫ്രെയിം പൂർണമായും കറുപ്പ് നിറത്തിലാണ്; ഇന്ധന ടാങ്കിനാവട്ടെ കോൺട്രാസ്റ്റിങ് നിറക്കൂട്ടും നൽകിയിട്ടുണ്ട്. പാർശ്വവീക്ഷണത്തിൽ ക്രോമിയം സ്പർശത്തോടെ റെഡ്, ഓഫ് വൈറ്റ് നിറങ്ങളിലാണ് ഇന്ധന ടാങ്കിന്റെ വരവ്. മുകളിൽ വലതുഭാഗത്തായാണ് ഇന്ധനടാങ്കിന്റെ അടപ്പിന്റെ സ്ഥാനം. ടാങ്കിൽ ബി എസ് എയുടെ വ്യാപാരമുദ്രയും ഇടംപിടിക്കുന്നു. മുൻ – പിൻ മഡ്ഗാഡുകൾക്കും ചുവപ്പാണു നിറം; പകിട്ടിന് ക്രോമിയം ഫിനിഷുമുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...