Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

മലയാളം വിലക്കി സർക്കുല‌ർ ഇറക്കിയ ആശുപത്രി സൂപ്രണ്ട് ഒടുവിൽ മാപ്പ് പറഞ്ഞു

ന്യൂഡെൽഹി: ജോലി സമയത്ത് നഴ്‌സുമാർ മലയാളം സംസാരിക്കരുതെന്ന വിവാദ ഉത്തരവിറക്കിയ ആശുപത്രി സൂപ്രണ്ട് മാപ്പ് പറഞ്ഞു. ഡെൽഹിയിലെ ജി.ബി പന്ത് ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടാണ് വിവാദ ഉത്തരവിനെ തുടർന്നുണ്ടായ പ്രതിഷേധത്തെ തുട‌ർന്ന് മാപ്പ് പറഞ്ഞത്.

ആരെയും വേദനിപ്പിക്കാനോ, അപമാനിക്കാനോ ഉദ്ദേശിച്ചുകൊണ്ടല്ല ഉത്തരവിറക്കിയതെന്നും മാപ്പ് പറയുന്നതായും നഴ്‌സിംഗ് സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിലുള‌ളവരും മറ്റ് ഭാഷകൾ സംസാരിക്കുന്നവരും അറിയിച്ച പരാതിയെ തുടർന്നാണ് ഈ ഉത്തരവിറക്കിയതെന്നും മാപ്പ് പറയുന്ന കത്തിൽ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലർ ഇന്ത്യയിലാകെ വാർത്തയായി. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, ശശി തരൂർ എം.പി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തുടങ്ങി നിരവധി പ്രമുഖർ സർക്കുലറിനെതിരെ രംഗത്തിറക്കി. സംസ്ഥാന സർക്കാർ നേരിട്ട് ഡെൽഹി സർക്കാരിനെ പ്രതിഷേധം അറിയിച്ചു. ഇതോടെ ഡൽഹി സർക്കാർ ഇടപെട്ടതോടെയാണ് ആശുപത്രി അധികൃതർ സർക്കുലർ പിൻവലിച്ചത്.

വിവാദ സർക്കുലർ ഇറക്കിയതിന് ആശുപത്രി സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതോടെയാണ് മാപ്പ് പറഞ്ഞ് സൂപ്രണ്ട് കത്ത് നൽകിയത്. മാതൃഭാഷയിൽ സംസാരിക്കരുതെന്ന സർക്കുലർ അംഗീകരിക്കില്ലെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രിയിലെ നഴ്‌സുമാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച്‌ സമൂഹാമാദ്ധ്യമങ്ങളിലുൾപ്പടെ പ്രചാരണവും തുടങ്ങിയിരുന്നു. തങ്ങളുടെ അറിവോടെയല്ല ഉത്തരവെന്ന് അറിയിച്ച ജി.ബി പന്ത് ആശുപത്രി അധികൃതർ സൂപ്രണ്ടിനെ പിന്തുണച്ചില്ല. ഇതോടെയാണ് സൂപ്രണ്ട് മാപ്പ് പറഞ്ഞത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...