Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

പകുതി വിലയ്ക്ക് സ്മാർട് ടിവി, ഫ്ലിപ്കാർട്ടിൽ വൻ ഓഫർ…

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫർ. പുതുവൽസരത്തിൽ ഫ്ലിപ്കാർട്ടിനൊപ്പം ആമസോണും പ്രത്യേകം ഓഫർ വിൽപന നടത്തുന്നുണ്ട്. സ്മാർട് ടിവികൾക്കും ഫോണുകൾക്കും തന്നെയാണ് വൻ ഓഫറുകളും മറ്റു ഇളവുകളും നൽകുന്നത്. അവതരിപ്പിക്കുമ്പോൾ 105,990 രൂപ വിലയുണ്ടായിരുന്ന ഫിലിപ്സിന്റെ 50 ഇഞ്ച് അൾട്രാ എച്ച്ഡി (4കെ) എൽഇഡി സ്മാർട് ടിവി ഫ്ലിപ്കാർട്ടിൽ 62 ശതമാനം ഡിസ്കൗണ്ടിൽ 39,999 രൂപയ്ക്കാണ് വിൽക്കുന്നത്.
ഫ്ലിപ്കാർട്ട് ടിവി ഡേ സെയിൽ വൺപ്ലസ്, സാംസങ്, എംഐ, തോംസൺ, സോണി തുടങ്ങി മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ടിവികളും വൻ ഓഫറുകൾ നൽകി വിൽക്കുന്നുണ്ട്. ജനുവരി 1 മുതൽ തുടങ്ങിയ വിൽപന ജനുവരി 5 വരെ നീണ്ടുനിൽക്കും. മിക്ക വീടുകളിലും ഓഫിസുകളിലും സ്മാർട് ടിവി ഒഴിവാക്കാനാവാത്ത ഒരു ഉപകരണമായി മാറിയിട്ടുണ്ട്. ടെലിവിഷൻ ഇപ്പോൾ വെറുമൊരു ആഡംബര വസ്തുവല്ല, മറിച്ച് എല്ലാ വീട്ടിലും അത് ആവശ്യമാണെന്ന് ചുരുക്കം.

അറുപതോളം ബ്രാൻഡുകളുടെ സ്മാർട് ടിവികളാണ് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 70 ശതമാനം വരെയാണ് ഡിസ്കൗണ്ട് നൽകുന്നത്. ഇതോടൊപ്പം തന്നെ മറ്റു ചില ഓഫറുകളും നൽകുന്നു. നോകോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫർ, ബൈബാക്ക് ഗാരന്റി, കംപ്ലീറ്റ് പ്രൊട്ടക്ഷൻ, ബ്രാൻഡ് വാറനന്റി എന്നിവ എല്ലാം ലഭിക്കും.

വിവിധ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 5 മുതൽ 10 ശതമാനം ഇളവും ലഭിക്കും. ചില ഉല്‍പന്നങ്ങൾ വാങ്ങുമ്പോൾ 11,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും നൽകുന്നുണ്ട്. മുൻനിര ബ്രാൻഡുകളുടെ സ്മാർട് ടിവികളെല്ലാം ലിസ്റ്റ് ചെയ്തിട്ടുണ്ട്.

അവതരിപ്പിക്കുമ്പോൾ 36,990 രൂപ വിലയുണ്ടായിരുന്ന കൂക്കയുടെ 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി സ്മാർട് ടിവി വില്‍ക്കുന്നത് 10,499 രൂപയ്ക്കാണ്. ഇതോടൊപ്പം തന്നെ ഫ്ലിപ്കാർട് ആക്സിസ് ബാങ്ക് ക്രഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 5 ശതമാനം അധികം ഇളവ് ലഭിക്കും. 9000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...